മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ആലപ്പുഴ ജില്ലയിലെ അതിമനോഹരമായ ഒരു പ്രദേശത്താണ് എന്റെ വീട്. ഞങ്ങളുടെ ഗ്രാമത്തെ അയല്‍ പ്രദേശവുമായി ബന്ധിപ്പിക്കുന്നത് ഒരു കൊച്ചു തടിപ്പാലമാണ്. ജനസംഖ്യ കുറവായതിനാല്‍ എന്തിനും ഏതിനും തുരുതിന്റെ വെളിയില്‍ പോകണമായിരുന്നു. മീന്‍ പിടിച്ചു ഉപജീവനം നടത്തുന്നവരയിരുന്നു തുരുത്തുകാര്‍ ഏറെയും . ഞങ്ങളുടെ തുരുത്തിലെ ഏറ്റവും ധനികരായിരുന്നു ഞങ്ങള്‍. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം പാലിനും പത്രത്തിനും എന്ന് വേണ്ട സകലമാന സാധനങ്ങള്‍കും മറുകരയെ ആശ്രയിക്കാതെ
.jpg)